സംഗീത ലോകത്തിൻ്റെ നഷ്ടമെന്ന് സ്റ്റാലിൻ; വാണി ജയറാമിൻ്റെ മൃതദേഹം സംസ്കരിച്ചു

ചെന്നൈ: ഗായിക വാണി ജയറാമിന് വിട. ചെന്നൈ ബസന്ത് നഗറിലെ വൈദ്യുത ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ അന്ത്യോപചാരം അർപ്പിക്കാൻ വീട്ടിലെത്തി.

ഇന്നലെ രാത്രി 7 മണി മുതൽ 1 മണി വരെ നുങ്കപാക്കത്തെ വീട്ടിൽ നിരവധി പേരാണ് ആദരാഞ്ജലി അർപ്പിക്കാനായി എത്തിയത്. സംഗീത ലോകത്തിൻ്റെ നഷ്ടമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.

കേരള സർക്കാരിനെ പ്രതിനിധീകരിച്ച് നോർക്ക നോഡൽ ഓഫീസർ പുഷ്പചക്രം അർപ്പിച്ചു. വാണി ജയറാമിന്‍റെ മരണത്തിൽ ഗായിക ശ്വേത മോഹൻ വിതുമ്പി. അതേസമയം മരണത്തിൽ സംശയമില്ലെന്നും കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെ ടീപ്പോയിൽ തലയിടിച്ചതാണ് മരണകാരണമെന്നും പൊലീസ് പറഞ്ഞു. ഭർത്താവിന്‍റെ മരണശേഷം വാണി ജയറാം തനിച്ചായിരുന്നു താമസം. രാജ്യം പത്മ അവാർഡ് നൽകി ആദരിച്ചെങ്കിലും അത് സ്വീകരിക്കാൻ കാത്തുനിന്നില്ല.

K editor

Read Previous

ചൈനീസ് വാതുവെപ്പ്-ലോണ്‍ ആപ്പുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രം

Read Next

അസമിലെ ശൈശവവിവാഹം; പൊലീസ് നടപടിക്കൊപ്പം രാഷ്ട്രീയ പോരും കനക്കുന്നു