പിണറായി വിജയനും സ്റ്റാലിനും കൂടിക്കാഴ്ച നടത്തും; മുല്ലപ്പെരിയാർ ചർച്ചയാകും

തിരുവനന്തപുരം: സെപ്റ്റംബർ രണ്ടിന് തിരുവനന്തപുരത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. മുല്ലപ്പെരിയാറും ശിരുവാണിയും ഉൾപ്പെടെ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യും. സെപ്റ്റംബർ രണ്ടിന് തിരുവനന്തപുരത്ത് തങ്ങുന്ന സ്റ്റാലിൻ സെപ്റ്റംബർ മൂന്നിന് നടക്കുന്ന ദക്ഷിണ മേഖലാ മന്ത്രിമാരുടെ കൗൺസിൽ യോഗത്തിലും പങ്കെടുക്കും. ഒക്ടോബർ ഒന്നിന് ചേരുന്ന സി.പി.ഐ സമ്മേളനത്തിലും സ്റ്റാലിനെ ക്ഷണിച്ചിട്ടുണ്ട്.

Read Previous

ആന്റി റാബിസ് വാക്സിനുകൾ പരിശോധിക്കാൻ പാനൽ രൂപീകരിക്കും ; മുഖ്യമന്ത്രി

Read Next

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: എച്ച്.എസ് പ്രണോയ് പ്രീ ക്വാര്‍ട്ടറില്‍