ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മഞ്ചേശ്വരം: മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പോലീസ് പരിധിയിലെ മിയാപ്പദവ് ബേരിക്കയിലെ ചന്ദ്രശേഖരയുടെ മകൻ അണ്ണു എന്ന് വിളിക്കുന്ന കൃപാകരയാണ് 26, കൊലചെയ്യപ്പെട്ടത്.
കൃപാകര ഇന്നലെ രാത്രി വീടിനകലെയുള്ള വിജേഷ്, കൃപേഷ് എന്നീ സഹോദരന്മാരെ വീട്ടിൽക്കയറി ആക്രമിച്ചിരുന്നു. ഇതിനിടെ കൃപാകരയ്ക്ക് കുത്തേൽക്കുകയായിരുന്നെന്ന് സംശയിക്കുന്നു. ഇന്നലെ രാത്രി 9.15-നാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവ് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്.
കൃപാകരയുടെ അക്രമണത്തിനിരയായ വിജേഷ് മംഗളൂരുവിലും, കൃപേഷ് കാസർകോട് ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. മാനസിക വെല്ലുവിളി നേരിടുന്ന കൃപാകര സ്വന്തം വീട്ടിലും സ്ഥിരമായി കുഴപ്പങ്ങളുണ്ടാക്കുന്നയാളായിരുന്നു. വീട്ടിൽ കുഴപ്പമുണ്ടാക്കിയതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ ഈയിടെ പരാതി കൊടുത്തിരുന്നു.
പോലീസിനെക്കണ്ട് വീട്ടിനകത്ത് കയറി ആത്മഹത്യയ്ക്ക് ശ്രമിച്ച കൃപാകരയെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നാണ് മഞ്ചേശ്വരം എസ്ഐ, എൻ.പി. രാഘവൻ രക്ഷപ്പെടുത്തിയത്. ഏതാനും ദിവസം മുമ്പായിരുന്നു സംഭവം. കൊല്ലപ്പെട്ട കൃപാകര സ്വന്തം വീടിന് അകലെയുള്ള സഹോദരന്മാരെ വീട്ടിൽക്കയറി ആക്രമിച്ചതിന്റെ കാരണം വ്യക്തമല്ല. യുവാവിനെ കുത്തിയത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തു. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും. കഞ്ചാവിനും, ലഹരിക്കും അടിമയായ കൃപാകര മാനസിക നിലതെറ്റിയ നിലയിലാണ് നാട്ടിലും വീട്ടിലും പെരുമാറിയിരുന്നുത്. സ്വന്തം വീട്ടുകാരും യുവാവിന്റെ ശല്യം മൂലം പൊറുതി മുട്ടിയിരുന്നു.