സിനിമ എടുക്കുന്നത് പ്രേക്ഷകർക്കും പണത്തിനും വേണ്ടി: എസ്എസ് രാജമൗലി

ഹൈദരാബാദ്: ലോക വേദിയിൽ അവാർഡുകളുടെ തിളക്കത്തിലാണ് ആർആർആർ. എസ് എസ് രാജമൗലി ചിത്രം ആർആർആർ ഗോൾഡൻ ഗ്ലോബിൽ മികച്ച ഗാനത്തിനുള്ള അവാർഡ് നേടിയ ശേഷം ക്രിട്ടിക്സ് ചോയ്സ് അവാർഡിൽ രണ്ട് പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു. അതേസമയം, ബാഫ്റ്റ അവാർഡുകളിൽ ആർആർആറിന് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല.

ഈ അവസരത്തിൽ അവാർഡുകളെ കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയിരിക്കുകയാണ് രാജമൗലി. “പണത്തിന് വേണ്ടിയാണ് താൻ സിനിമ ചെയ്യുന്നത്. പ്രേക്ഷകർക്ക് വേണ്ടിയാണ് സിനിമ എടുക്കുന്നത്. അല്ലാതെ നിരൂപക പ്രശംസ ലഭിക്കാൻ വേണ്ടിയല്ല. ആർആർആർ ഒരു കൊമേഴ്സ്യൽ സിനിമയാണ്. ഇതൊരു വലിയ വാണിജ്യ വിജയമാണ്. അതോടൊപ്പം ഒരു അവാർഡും കിട്ടിയതിൽ സന്തോഷമുണ്ട്. എന്‍റെ യൂണിറ്റ് അംഗങ്ങളുടെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണത്,” രാജമൗലി വ്യക്തമാക്കി.

Read Previous

പാർലമെന്‍റ് മന്ദിരത്തിന്‍റെ രേഖാചിത്രങ്ങൾ പങ്കുവെച്ച് സർക്കാർ; ഉദ്ഘാടനം ഈ വർഷം മാർച്ചിൽ

Read Next

ഗുരുവായൂരിൽ ആത്മഹത്യ ചെയ്ത രാജപുരം കമിതാക്കളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും