ശ്രീനാഥ് ഭാസി ചിത്രം ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ തീയേറ്ററിലേക്ക്

പുതിയ ബിജിത്ത് ബാല ചിത്രം ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ ഉടൻ തീയേറ്ററിലേക്ക്. ശ്രീനാഥ് ഭാസിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആൻ ശീതൾ, ഗ്രേസ് ആന്‍റണി എന്നിവരാണ് നായികമാർ.

ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആന്‍റണി, മാമുക്കോയ, സുനിൽ സുഗത, രഞ്ജി കങ്കോൽ, രസ്ന പവിത്രൻ, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല തുടങ്ങിയവരും അഭിനയിക്കുന്നു.

ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രദീപ് കുമാറാണ് ചിത്രത്തിന്‍റെ തിരക്കഥ. നിധീഷ് നടേരി, ബി. കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം പകരുന്നത്.

Read Previous

ഖാർഗെ-തരൂർ പോരാട്ടത്തിന്റെ വിധിയെഴുത്ത് ഇന്ന്; കോൺഗ്രസ് അധ്യക്ഷനെ ബുധനാഴ്ച അറിയാം

Read Next

തമ്പുരാൻ ആകാൻ ശ്രമിക്കേണ്ട; പി.കെ.ശശിക്കെതിരെ രൂക്ഷ വിമർശനം