ശ്രീനാഥ് ഭാസിയുടെ ‘കടകന്‍’ വരുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘കടകൻ’ എന്നാണ് ചിത്രത്തിന്‍റെ പേര്. സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, രഞ്ജിത്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടി. തിരിച്ചും മറിച്ചും നോക്കിയാൽ മാത്രം മനസ്സിലാകുന്ന വ്യത്യസ്തമായ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. 

കടത്തനാടൻ സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഖലീൽ ഹമീദാണ്. ബോധിയും എസ്.കെ മമ്പാടും ചേർന്നാണ് സജിൽ മമ്പാടിന്‍റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധായകൻ. 

K editor

Read Previous

പുതിയ ചിത്രവുമായി ‘തല്ലുമാല’, ‘ലവ്’ ടീം ഖാലിദ് റഹ്മാനും ആഷിഖ് ഉസ്മാനും

Read Next

കോൺഗ്രസ് പ്രവർത്തക സമിതി തിരഞ്ഞെടുപ്പ്; എതിർക്കില്ലെന്ന് രാഹുൽ ഗാന്ധി