ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കിയിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. അച്ചടക്കം ഉറപ്പാക്കാൻ സ്വീകരിച്ച നടപടി നിലനിൽക്കുന്നുണ്ടെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

അവതാരകയുടെ പരാതിയിലാണ് നടപടിയെന്നും ശ്രീനാഥിനെതിരെ മുമ്പും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സംഘടന പറഞ്ഞു. ശ്രീനാഥ് ഭാസിക്ക് സിനിമയിൽ ഏർപ്പെടുത്തിയ വിലക്കിനെതിരെ നടൻ മമ്മൂട്ടി രംഗത്തെത്തിയിരുന്നു.

നടനെ വിലക്കരുതെന്നും തൊഴിൽ നിഷേധിക്കുന്നത് തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു. വിലക്ക് നീക്കിയതായാണ് താൻ മനസിലാക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി നിർമ്മാതാക്കൾ രംഗത്തെത്തിയത്. 
 

Read Previous

അമിത് ഷായുടെ സന്ദർശനം; ജമ്മു കശ്മീരിൽ മൊബൈൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

Read Next

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; ഔദ്യോഗിക നേതൃത്വത്തിനെതിരെ തരൂ‍ര്‍