ശ്രീനാഥ് ഭാസി നായകനാകുന്ന ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ ട്രെയിലർ പുറത്ത്

ശ്രീനാഥ് ഭാസിയുടെ വരാനിരിക്കുന്ന ചിത്രം ‘പടച്ചോനേ ഇങ്ങള് കാത്തോളീ’യുടെ ട്രെയിലർ പുറത്തിറങ്ങി. തീയേറ്ററുകളിൽ ചിരിയുണർത്താൻ ചിത്രത്തിന് കഴിയുമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ബിജിത്ത് ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിലെത്തും. ആൻ ശീതൾ, ഗ്രേസ് ആന്‍റണി എന്നിവരാണ് നായികമാർ.

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം നർമ്മത്തിനൊപ്പം സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന ഒരു മുഴുനീള എന്‍റർടെയ്നറാണ്. ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആന്‍റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ, രസ്ന പവിത്രൻ, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നഥാനിയേൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. അതിഥി താരമായി സണ്ണി വെയ്നും എത്തുന്നുണ്ട്. 

ഷാൻ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. രചന പ്രദീപ് കുമാർ കാവുംതറ, ഛായാഗ്രഹണം വിഷ്ണു പ്രസാദ്, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, കലാസംവിധാനം അർക്കൻ എസ് കർമ്മ, മേക്കപ്പ് രഞ്ജിത്ത് മണാലിപ്പറമ്പിൽ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആന്‍റപ്പൻ ഇല്ലിക്കാട്ടിൽ, പേരൂർ ജെയിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിജു സുലേഖ ബഷീർ, അസോസിയേറ്റ് ഡയറക്ടേഴ്സ് കിരൺ കമ്പ്രത്ത്, ഷാഹിദ് അൻവർ, ജെനി ആൻ ജോയ്.

K editor

Read Previous

സ്വർണക്കടത്ത്: സർക്കാർ നിയോഗിച്ച വി.കെ മോഹനൻ കമ്മീഷന്‍റെ കാലാവധി നീട്ടി

Read Next

മുന്നാക്ക സംവരണം; ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളിൽ വിധി തിങ്കളാഴ്ച