ശ്രീലേഖയുടെ വെളിപ്പെടുത്തൽ; കേസ് പുനരന്വേഷിക്കണമെന്ന് പി സി ജോർജ്

കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസ് പുനരന്വേഷിക്കണമെന്ന് മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. ശ്രീലേഖയുടെ വെളിപ്പെടുത്തലിലൂടെ, ക്രമവിരുദ്ധമായ രീതിയിൽ ഇടപെട്ട് പൊലീസ് കെട്ടിച്ചമച്ചതാണ് കേസെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്‍റെ വഴിവിട്ട ഇടപെടലിന് പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരണം. തെറ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം. ഈ കേസിന്‍റെ സത്യം ഞാൻ പറഞ്ഞപ്പോൾ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചവർ ഇപ്പോഴെങ്കിലും സത്യം മനസ്സിലാക്കണം. ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തിലും ഞാൻ പറഞ്ഞത് സത്യമാണെന്ന് കോടതി വിധി തെളിയിച്ചു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഈ കേസിൽ ഇടപെട്ടിട്ടുണ്ടെന്നാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകളിൽ നിന്നും വ്യക്തമാകുന്നത്.

Read Previous

ആഫ്രിക്കൻ പന്നിപ്പനി പടരുന്നു; ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രം

Read Next

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും റഹിം സ്റ്റെർലിങ് ചെൽസിയിലേക്ക്