ശ്രീജിത്ത് രവിക്ക് ജാമ്യമില്ല; 14 ദിവസം റിമാന്‍ഡില്‍

തൃശ്ശൂര്‍: കുട്ടികളെ നഗ്നനാക്കി എന്ന കേസിൽ നടൻ ശ്രീജിത്ത് രവിയെ ശൂർ പോക്സോ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാനസികാസ്വാസ്ഥ്യം മൂലമാണ് ഇത് ചെയ്തതെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല.

തൃശൂർ അയ്യന്തോളിലെ പാർക്കിൽ വച്ച് ശ്രീജിത്ത് രവി കുട്ടികളെ നഗ്നദൃശ്യം കാണിച്ചെന്നാണ് പരാതി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് നടൻ ശ്രീജിത്ത് രവിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് വ്യാഴാഴ്ച രാവിലെ വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികൾ ഇക്കാര്യം വീട്ടുകാരോട് പറഞ്ഞെങ്കിലും അവർ പരാതി നൽകിയില്ല. എന്നാൽ പിറ്റേന്ന് പ്രതി ഇത് ആവർത്തിച്ചതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

Read Previous

ഇൻഡിഗോ 8% ശമ്പളം വർധിപ്പിച്ചു; അസംതൃപ്തരായി പൈലറ്റുമാർ

Read Next

മഹാരാഷ്ട്ര മന്ത്രിസഭയിലെ മന്ത്രി സ്ഥാനങ്ങള്‍ ധാരണയായി