ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘ശ്രീധന്യ കാറ്ററിംഗ് സർവീസ്’ ഈ മാസം 26ന് തിയേറ്ററുകളിലെത്തും. മൂർ, പ്രശാന്ത് മുരളി, ജിലു ജോസഫ് എന്നിവർക്കൊപ്പം ജിയോ ബേബിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ഗാനവും ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു.
ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ്. എഡിറ്റർ ഫ്രാൻസിസ് ലൂയിസ്. ബേസിൽ സി.ജെ, മാത്യൂസ് പുളിക്കൽ എന്നിവരാണ് സംഗീത സംവിധായകർ. കലാസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നോബിൻ കുര്യനാണ്. സ്വാതി വിജയനാണ് വസ്ത്രാലങ്കാരം. സൗണ്ട് ഡിസൈൻ ടോണി ബാബു. സുഹൈൽ കോയയും അലീനയും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്.