Breaking News :

കര്‍ണാടകത്തിലെ പാഠപുസ്തകത്തില്‍ ശ്രീനാരായണഗുരുവിനെ വീണ്ടും ഉള്‍പ്പെടുത്തി

ബെംഗളൂരു: സാമൂഹ്യ പരിഷ്കർത്താവായ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള അധ്യായം കർണാടകയിലെ സാമൂഹിക പാഠപുസ്തകത്തിൽ വീണ്ടും ഉൾപ്പെടുത്തി. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് പറഞ്ഞു.

കർണാടകയിൽ പത്താം ക്ലാസിലെ സാമൂഹിക പാഠപുസ്തകത്തിൽ നിന്ന് ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ഒരു ഭാഗം നീക്കം ചെയ്തിരുന്നു. ഇതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കന്നഡ ഓപ്ഷണൽ പാഠപുസ്തകങ്ങളിൽ ഇത് ഉൾപ്പെടുത്തിയിരുന്നു. ഇത് മുഴുവന്‍ വിദ്യാര്‍ഥികളും പഠിക്കുന്ന വിഷയമല്ല.

കന്നഡ പാഠപുസ്തകത്തിൽ നിന്ന് പാഠഭാഗം നീക്കം ചെയ്ത് സാമൂഹിക പാഠപുസ്തകത്തിൽ തന്നെ തിരിച്ചെടുക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

Read Previous

ദേശീയപാത വികസനത്തിലുണ്ടായത് മികച്ച പുരോഗതി; കെ സുരേന്ദ്രൻ

Read Next

ഖത്തർ ലോകകപ്പ് ; ഖത്തറിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വൻ കുതിപ്പുണ്ടാകും