ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ; അധ്യയനം അടുത്തമാസം

കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ അടുത്ത മാസം മുതൽ അധ്യയനം ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ആകെ 17 ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളാണ് ആദ്യം ആരംഭിക്കുക.

കൊല്ലം കുരീപ്പുഴയിലുള്ള സർവകലാശാലയുടെ ആസ്ഥാനം, തൃപ്പൂണിത്തുറ ഗവ. കോളേജ്, കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, പട്ടാമ്പി ഗവ.സംസ്കൃത കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. വിദൂരവിദ്യാഭ്യാസ ബ്യൂറോയുടെ അംഗീകാരത്തിനായി രേഖകളും സമർപ്പിച്ചിട്ടുണ്ട്. ബ്യൂറോയുടെ അംഗീകാരം ലഭിച്ചാലുടൻ സെപ്റ്റംബറിൽ കോഴ്സുകൾ ആരംഭിക്കാനാണ് തീരുമാനം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ അക്കാദമിക് പ്രവർത്തനങ്ങളുടെ ഏകോപനം സർവകലാശാലാ ആസ്ഥാനത്തും കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളുടേത് തൃപ്പൂണിത്തുറ ഗവ. കോളേജിലും പാലക്കാട്, തൃശ്ശൂർ ജില്ലകളുടേത് പട്ടാമ്പി ഗവ. സംസ്കൃത കോളേജിലും കോഴിക്കോട്, മലപ്പുറം ജില്ലകളിലേത് കോഴിക്കോട് ഗവ. ആർട്‌സ് കോളേജിലും കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളുടേത് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലും നടക്കും.

K editor

Read Previous

രാജിക്കായി കോണ്‍ഗ്രസ് നേതാക്കള്‍ രാത്രി വീട്ടിലെത്തി; പൊട്ടിത്തെറിച്ച് മാനന്തവാടി നഗരസഭാ അധ്യക്ഷ

Read Next

5 ജി സ്പെക്ട്രം കുടിശ്ശിക മുൻകൂറായി അടച്ച് എയർടെൽ