വെള്ളിയാഴ്ച മുതൽ പുതിയ ആഭ്യന്തര സർവീസുകൾ ആരംഭിക്കാൻ സ്‌പൈസ് ജെറ്റ്

ദില്ലി: സ്പൈസ് ജെറ്റ് വെള്ളിയാഴ്ച മുതൽ 26 പുതിയ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കും. ഡൽഹിയിൽ നിന്ന് നാസിക്കിലേക്കും, ഹൈദരാബാദിൽ നിന്ന് ജമ്മുവിലേക്കും, മുംബൈയിലിൽ നിന്ന് ഗുവാഹത്തിയിലേക്കും ജാർസുഗുഡയിലേക്കും മഥുരയിലേക്കും, വാരണാസിയിൽ നിന്ന് അഹമ്മദാബാദിലേക്കും, കൊൽക്കത്തയിൽ നിന്ന് ജബൽപൂരിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കും.

അഹമ്മദാബാദ്-ജയ്പൂർ, ഡൽഹി-ഹൈദരാബാദ്, ഡൽഹി-ധർമ്മശാല, അമൃത്സർ-അഹമ്മദാബാദ് റൂട്ടുകളിൽ കൂടുതൽ സർവീസുകൾ നടത്തുമെന്നും എയർലൈൻ അറിയിച്ചു. ബോയിംഗ് 737, ക്യു 400 വിമാനങ്ങൾ ഈ റൂട്ടുകളിൽ സർവീസ് നടത്തും.

Read Previous

പുതിയ കായികനയം വരുന്നു; ജനപ്രിയ ഇനങ്ങളില്‍ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി

Read Next

അമേരിക്കയിലെ പ്രീ സീസൺ; ഇന്റർ മയാമിയുടെ ഗോൾ വല നിറച്ച് ബാഴ്‌സലോണ