ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് കഷായം, ജ്യൂസ് എന്നിവ കുടിച്ച് മരിച്ച ഷാരോൺരാജ് എന്ന യുവാവിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് റൂറൽ എസ്‌പി അറിയിച്ചു. മരണകാരണം കണ്ടെത്താൻ ആരോഗ്യവിദഗ്ധരുടെ ഒരു സംഘം രൂപീകരിച്ചിട്ടുണ്ട്.
കൂടുതൽ അന്വേഷണത്തിന് ശേഷമേ ആരോപണങ്ങൾ സത്യമാണോ എന്ന് വ്യക്തമാകൂവെന്നും എസ്‌പി പറഞ്ഞു. ഈ മാസം 14ന് ഷാരോൺ ഒരു സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് കഷായം കുടിച്ചു. 15ന് തൊണ്ടവേദന അനുഭവപ്പെട്ടു. 16ന് ഫോർട്ട് ആശുപത്രിയിൽ ചികിത്സ തേടി.
ആരോഗ്യനില വഷളായതോടെ 17ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഷായം കഴിച്ചുവെന്ന് ഷാരോൺ ഈ സമയങ്ങളിലൊന്നും പറഞ്ഞിരുന്നില്ല. 20ന് മജിസ്ട്രേറ്റും 21ന് പൊലീസും മൊഴിയെടുത്തെങ്കിലും ആർക്കെതിരെയും പരാതി നൽകിയില്ല. 25നാണ് ഷാരോൺ മരിക്കുന്നതെന്നും പോലീസ് പറഞ്ഞു.