ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ പരിശോധനയിൽ ജിഎസ്ടി ഉദ്യോഗസ്ഥർ പിടികൂടിയത് 30 കിലോയിലധികം കഞ്ചാവ്. പാംപേഴ്സ് ഉൾപ്പെടെയുള്ള സാധനങ്ങളുമായി പോയ വാഹനത്തിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പിടികൂടിയ കഞ്ചാവ് അമരവിള എക്സൈസ് അധികൃതർക്ക് കൈമാറി.
കഴിഞ്ഞ ദിവസം പുലർച്ചെ ദേശീയപാതയിൽ ഉദിയൻകുളങ്ങരയിൽ ജി.എസ്.ടി അധികൃതർ നടത്തിയ വാഹന പരിശോധനയിലാണ് പാമ്പേഴ്സിന്റെ ഇടയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. വാഹനത്തിന്‍റെ ഡ്രൈവർ തിരുനെൽവേലി സ്വദേശി ദുരൈ അറസ്റ്റിലായി.
വർഷങ്ങളായി അമരവിള ചെക്ക്പോസ്റ്റ് വഴി സാധനങ്ങൾ കൊണ്ടുവരുന്ന ആളാണ് ഇയാളെന്ന് എക്സൈസ് പറയുന്നു. പിടിച്ചെടുത്ത കഞ്ചാവിന് പത്തു ലക്ഷത്തോളം രൂപ വിലവരും. കുട്ടികളുടെ പാമ്പേഴ്‌സ് ഉൾപ്പെടെയുള്ള സാധനങ്ങളുടെ ഇടയിൽ പ്രത്യേക പാഴ്സലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.