പൊലീസ് അസോസിയേഷന്‍ പരിപാടിയില്‍ പൊലീസിനെ വിമര്‍ശിച്ച് സ്പീക്കർ

കോഴിക്കോട്: പൊലീസ് അസോസിയേഷൻ പരിപാടിയിൽ പൊലീസിനെതിരെ രൂക്ഷവിമർശനം നടത്തി സ്പീക്കർ എ.എൻ ഷംസീർ. പൊലീസിന്‍റെ തലയിലെ തൊപ്പി ജനങ്ങളുടെ മേൽ കുതിരകയറാനുള്ളതല്ലെന്ന് ഷംസീർ പറഞ്ഞു.

10 ശതമാനത്തിൻ്റെ തെറ്റ് കാരണം, മുഴുവൻ സേനയും ചീത്തകേള്‍ക്കേണ്ടിവരുന്നു. പൊതുപ്രവര്‍ത്തകരെപോലെ തന്നെ ഉത്തരവാദിത്തം പൊലീസിനുമുണ്ട്. കൂട്ടത്തിലുള്ളവര്‍ തെറ്റുചെയ്താൽ പൊലീസ് അവരെ സംരക്ഷിക്കേണ്ട കാര്യമില്ല.

ജനങ്ങളോടുള്ള സേനയുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തണമെന്നും ഷംസീർ പറഞ്ഞു. പൊലീസ് അസോസിയേഷൻ സംഘടിപ്പിച്ച അനുമോദനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Previous

രാജീവ് ഗാന്ധി കൊലക്കേസ്; ജയിലിൽ നിന്ന് മോചിതരായ ശ്രീലങ്കക്കാരെ നാടുകടത്തും

Read Next

ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ഷെഫീക്കിന്‍റെ സന്തോഷം’ ടീസര്‍ പുറത്ത്