പി. എസ്. സാബുവിനെ ആലപ്പുഴയിലേക്ക് മാറ്റി
കാസർകോട്: ഡി.ശില്‍പ്പയെ പുതിയ കാസര്‍കോട് പോലീസ് മേധാവിയായി നിയമിച്ചു. നിലവിലുള്ള ജില്ലാ പോലീസ് മേധാവി പി എസ് സാബുവിനെ ആലപ്പുഴയിലേക്ക് മാറ്റി. 2016 ഐ പി എസ് ബാച്ചില്‍പ്പെട്ട ശില്‍പ്പയെ പ്രൊബേഷന്റെ ഭാഗമായി കാസര്‍കോട് ഏ എസ് പിയായി നിയമിച്ചിരുന്നു. മികച്ച പ്രവര്‍ത്തനമാണ് അവര്‍ കാഴ്ചവെച്ചത്. പിന്നീട് ലോക്‌സഭാ തെരെഞ്ഞടുപ്പിന്റെ ഭാഗമായി കണ്ണൂരില്‍ ഏ.എസ് പിയായി മാറ്റിയിരുന്നു. ഇതിന് ശേഷം ഒന്നാം ഘട്ട ലോക് ഡൗണ്‍ കാലത്ത് കാസര്‍കോട്ട് കോവിഡ് രോഗികള്‍ ഗണ്യമായി കൂടി വന്നപ്പോള്‍ കാസര്‍കോട്ടേക്ക് ഐ ജി വിജയ് സാഖറെയ്ക്കൊപ്പം നിയോഗിച്ച മൂന്ന് ഐ പി എസ് ഓഫീസര്‍മാരില്‍ ഒരാളായിരുന്നു ശില്‍പ്പ. വെള്ളിയാഴ്ച രാത്രിയോടെയാണ് പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തികൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്.