തെന്നിന്ത്യൻ താരറാണി നയൻതാര പ്രതിഫലം ഉയർത്തിയതായി റിപ്പോർട്ട്

തെന്നിന്ത്യൻ നടി നയൻതാര പ്രതിഫലം വർധിപ്പിച്ചതായി റിപ്പോർട്ട്. തുടർച്ചയായി പുറത്തിറങ്ങിയ നയന്താരയുടെ ചിത്രങ്ങളെല്ലാം ഹിറ്റായതാണ് പ്രതിഫലം വർദ്ധിക്കാൻ കാരണം.

ഷാരൂഖ് ഖാൻ നായകനാകുന്ന ‘ജവാൻ’ ആണ് നയൻതാരയുടെ വരാനിരിക്കുന്ന ചിത്രം. ജവാൻ എന്ന ചിത്രത്തിൽ നയൻതാരയ്ക്ക് പ്രതിഫലമായി ഏഴ് കോടി രൂപ ലഭിച്ചെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അടുത്തതായി നായികാപ്രാധാന്യമുള്ള ഒരു ചിത്രത്തിലാണ് നയൻതാര അഭിനയിക്കുക. പത്ത് കോടി രൂപയാണ് താരം പ്രതിഫലമായി ചോദിച്ചതെന്നും ഇതിന് നിർമ്മാതാക്കൾ സമ്മതിച്ചെന്നുമാണ് റിപ്പോർട്ടുകൾ.

Read Previous

ടൊവിനോ ചിത്രം ‘വഴക്ക്’ കൊറിയയിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക്

Read Next

ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ ഐശ്വരി പ്രതാപ് സിങ് തോമർ സ്വര്‍ണം നേടി