തെന്നിന്ത്യൻ നടൻ കിഷോറിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു

നിരവധി തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ കിഷോറിന്‍റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. ട്വിറ്റർ ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നിരുന്നാലും, ഏത് ട്വീറ്റാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്ത നടപടിയിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല.

കിഷോറിന്‍റെ ട്വിറ്റർ അക്കൗണ്ട് കഴിഞ്ഞദിവസമാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ, വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇതിന് പിന്നിലെ കാരണം അന്വേഷിക്കാൻ നിരവധി പേർ മുന്നോട്ട് വന്നു.

കിഷോറിന്‍റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ട്വിറ്റർ സിഇഒ എലോൺ മസ്കിനെ ടാഗ് ചെയ്ത് പ്രതികരിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

Read Previous

ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങൾ തടയാൻ മാർഗരേഖ; സുപ്രീംകോടതി വിധി ഇന്ന്

Read Next

കാറിടിച്ച് റോഡില്‍ വലിച്ചിഴയ്ക്കപ്പെട്ട യുവതിക്കൊപ്പം സുഹൃത്തും; മൊഴിയെടുത്ത് പൊലീസ്