ദക്ഷിണാഫ്രിക്കൻ റാപ്പർ കീർനൻ ഫോർബ്സ് വെടിയേറ്റുമരിച്ചു; കാരണം അവ്യക്തം

ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ റാപ്പർ കീർനൻ ഫോർബ്സ് (35) വെടിയേറ്റ് മരിച്ചു. ദക്ഷിണാഫ്രിക്കയിലെ തെക്കുകിഴക്കൻമേഖലയായ ഡർബനിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

എ.കെ.എ എന്നറിയപ്പെടുന്ന കീർനൻ ഹോട്ടലിൽ നിന്ന് മറ്റൊരാളോടൊപ്പം കാറിലേക്ക് നടക്കുകയായിരുന്നു. ആ സമയം തോക്കുമായെത്തിയ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നയാൾക്കും വെടിയേറ്റു.

കീർനന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ മാതാപിതാക്കളാണ് മരണവാർത്ത അറിയിച്ചത്. വെടിവയ്പിന്‍റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ കൊലപാതക നിരക്കുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക. വെടിവെപ്പും ഇവിടെ പതിവാണ്.

Read Previous

സമ്പദ്‌മേഖല നിയന്ത്രിക്കുന്നവര്‍ അനുഭവസമ്പന്നർ; അദാനി വിഷയത്തില്‍ ധനമന്ത്രി

Read Next

സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി; മഹാരാഷ്ട്രയിൽ രമേഷ് ബൈസ്