സൗബിന്‍ ഷാഹിര്‍ പൊലീസ് വേഷത്തില്‍; ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയിലര്‍ പുറത്ത്

സൗബിൻ ഷാഹിർ പോലീസ് വേഷത്തിലെത്തുന്ന ഇലവിളപ്പൂഞ്ചിറയുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു കൊലപാതകവും അതിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സുധി കോപ്പ, ജൂഡ് ആന്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോസഫ്, നായാട്ട് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കപ്പേളയ്ക്ക് ശേഷം കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറിൽ വിഷ്ണു വേണുവാണ് ചിത്രം നിർമ്മിക്കുന്നത്. ഡോൾബി വിഷൻ 4 കെ.എച്ച്. ഡി.ആറിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. സൗബിന്റെ പുതിയ ചിത്രം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ജിന്ന്’ ആണ്.

Read Previous

അബദ്ധത്തിൽ അക്കൗണ്ട് ഉടമകൾക്ക് ലക്ഷങ്ങൾ; തിരികെ കിട്ടാതെ വെട്ടിലായി ബാങ്ക്

Read Next

ഭർത്താവിന്റെ മരണം;തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ്രചരിപ്പിക്കരുതെന്ന് മീന