സോഷ്യൽ മീഡിയയിലൂടെ ദളിത് യുവതിയെ അപമാനിച്ച കേസിൽ സൂരജ് പാലാക്കാരന് ജാമ്യം

യൂട്യൂബർ സൂരജ് പാലാക്കാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സോഷ്യൽ മീഡിയയിലൂടെ ദളിത് യുവതിയെ അപമാനിച്ച കേസിലാണ് നടപടി. ജസ്റ്റിസ് മേരി ജോസഫ് അദ്ധ്യക്ഷയായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് യൂട്യൂബർ ഹൈക്കോടതിയെ സമീപിച്ചത്. ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയ ദളിത് യുവതിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് യൂട്യൂബറിനെതിരെയുള്ള കേസ്.

പട്ടിക വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകൾ നിലനിൽക്കുമെന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് സൂരജ് പാലാക്കാരൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു.

K editor

Read Previous

പ്രവാചക നിന്ദ; ഹൈദരാബാദില്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍

Read Next

വിഴിഞ്ഞം പദ്ധതിക്ക് ഒച്ചിന്റെ വേഗം; മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കാണണം