സോനു സൂദിന് സ്വന്തം ചോരകൊണ്ടുള്ള ചിത്രം സമ്മാനിച്ച് ആരാധകൻ

നടൻ സോനു സൂദിന് സ്വന്തം ചോരകൊണ്ടുള്ള ചിത്രം സമ്മാനം നൽകി ആരാധകൻ. കഴിഞ്ഞദിവസം ഒരു കൂട്ടം ആരാധകർ സോനു സൂദിനെ കാണാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. ഇക്കൂട്ടത്തിലെ മധു ​ഗുർജാർ എന്ന ആരാധകനാണ് തന്റെ രക്തത്തിൽ വരച്ച സോനുവിന്റെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചത്. സോനൂ സൂദിന് വേണ്ടി തങ്ങൾ മരിക്കാൻ പോലും തയ്യാറാണെന്നും ഇത്ര വലിയ ഹൃദയമുള്ള മറ്റൊരാളെ കണ്ടിട്ടില്ലെന്നും ആരാധകർ അദ്ദേഹത്തോട് പറഞ്ഞു. രക്തത്തിൽ വരച്ച ചിത്രമാണതെന്ന് അറിഞ്ഞതോടെ ഇങ്ങനെയൊന്നും ചെയ്യരുതെന്ന് ഉപദേശിച്ച താരം, പകരം രക്തം ദാനം ചെയ്യാനും ആരാധകരോട് ആവശ്യപ്പെട്ടു. ഈ സംഭവത്തിന്റെ വീഡിയോ സോനു സൂദ് ട്വീറ്റ് ചെയ്തിട്ടുണ്ട്. രക്തദാനത്തേക്കുറിച്ച് ഇതിനൊപ്പം ചേർത്തിരിക്കുന്ന കുറിപ്പിലും അദ്ദേഹം പറയുന്നുണ്ട്.

Read Previous

ക്ഷയരോഗികളെ ദത്തെടുക്കാം; സഹായധനമൊരുക്കാൻ കേന്ദ്രപദ്ധതി

Read Next

പൃഥ്വിരാജിന്റെ ശബ്ദത്തിൽ ടീസർ; വരാൽ ഉടൻ തീയേറ്ററുകളിൽ