രക്തം കൊണ്ട് തന്റെ ചിത്രം വരച്ച ആരാധകനെ തിരുത്തി സോനു സൂദ്

രക്തം കൊണ്ട് ചിത്രം വരച്ച ആരാധകനെ തിരുത്തി ബോളിവുഡ് താരം സോനു സൂദ്. ഇത്തരം പ്രവർത്തികൾ തനിക്ക് ഇഷ്ടമല്ലെന്നും രക്തം ദാനം ചെയ്യുന്നതിലാണ് തനിക്ക് സന്തോഷമെന്നും സോനു സൂദ് ആരാധകനോട് പറഞ്ഞു.

രക്തം കൊണ്ട് ചിത്രം വരച്ച് തനിക്ക് സമ്മാനിച്ച ആരാധകനോട് നന്ദിയുണ്ടെങ്കിലും ഇങ്ങനെയൊന്നും ചെയ്യരുതെന്ന് അദ്ദേഹം ഉപദേശിച്ചു.

മധു ഗുർജാർ എന്ന ആരാധകൻ സ്വന്തം രക്തം കൊണ്ട് വരച്ച സോനു സൂദിന്‍റെ ചിത്രം നടന്‍റെ വീട്ടിലെത്തി നേരിട്ടാണ് സമ്മാനിച്ചത്. സോനു സൂദ് തനിക്ക് ദൈവത്തിന് തുല്യനാണെന്ന് പറഞ്ഞാണ് ആരാധകൻ അദ്ദേഹത്തെ കാണാൻ എത്തിയത്.

Read Previous

ഭാരത് ജോഡോ യാത്ര പൂർത്തിയാകുമ്പോള്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം അണിചേരും ; കെസി വേണുഗോപാല്‍

Read Next

സംസ്ഥാനത്ത് തെരുവുനായ ആക്രമണം; ഇന്ന് നാല് കുട്ടികളടക്കം ആറുപേര്‍ക്ക് കടിയേറ്റു