ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂ ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇ.ഡിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുമെന്ന് കോൺഗ്രസ്. ജൂലൈ 21ന് ഹാജരാകാനാണ് ഇഡിയുടെ നിർദേശം. അതേ ദിവസം തന്നെ പ്രതിഷേധം നടത്താനാണ് കോൺഗ്രസിൻ്റെ തീരുമാനം. ബുധനാഴ്ച ചേർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. നേരത്തെ സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ശാരീരിക അസ്വസ്ഥതകൾ കാരണം ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. ഇതേതുടർന്നാണ് 21ന് ഹാജരാകാൻ പുതിയ സമൻസ് പുറപ്പെടുവിച്ചത്.