ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
യുഎഇ: യുഎഇയിൽ കനത്ത മഴ ലഭിച്ച പശ്ചാത്തലത്തിൽ രാജ്യത്തെ ചില ഡാമുകൾ തുറക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഡാമുകളുടെ പരിസരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധിക ജലം തുറന്നുവിടുന്നതിനാൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും യു.എ.ഇ ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു.
വുറായ , ശൗഖ , ബുറാഖ്, സിഫ്നി, അല്‍ അജിലി (, അസ്വാനി 1, മംദൂഹ് തുടങ്ങിയ ഡാമുകളുടെ ഷട്ടറുകളാണ് തുറക്കാന്‍ സാധ്യതയുള്ളത്. യു.എ.ഇ.യുടെ ചില ഭാഗങ്ങളിൽ അടുത്തയാഴ്ചയും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് യു.എ.ഇ കാലാവസ്ഥാ വകുപ്പ് ഇന്നലെ അറിയിച്ചു. രാജ്യത്തിന്‍റെ കിഴക്ക് ഭാഗത്ത് നിന്നുള്ള ന്യൂനമര്‍ദം നിലനില്‍ക്കുന്നതിനാല്‍ ദക്ഷിണ, കിഴക്കന്‍ മേഖലകളില്‍ ഓഗസ്റ്റ് 14 മുതല്‍ 17 വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയിൽ റോഡുകൾ, താമസ സ്ഥലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ വെള്ളത്തിനടിയിലായിരുന്നു. പലരും താമസ സ്ഥലങ്ങളില്‍ നിന്ന് മറ്റ് താൽക്കാലിക കേന്ദ്രങ്ങളിലേക്ക് മാറിയിരുന്നു.