ഓഗസ്റ്റ് 18ന് ‘സോളമന്‍റെ തേനീച്ചകള്‍’ തിയേറ്ററുകളില്‍ എത്തും

ജോജു ജോർജ്ജിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന ‘സോളമന്റെ തേനീച്ചകൾ’ ഓഗസ്റ്റ് 18ന് തിയേറ്ററുകളിലെത്തും. ‘നായികാ നായകന്‍’ റിയാലിറ്റി ഷോയിലൂടെ തിരഞ്ഞെടുക്കപ്പെട്ട നാലു പേരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലെത്തും. പി ജി പ്രഗീഷ് രചന നിർവഹിക്കുന്ന ചിത്രത്തിൽ ജോണി ആന്‍റണിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാസാഗർ മലയാളത്തിലെ തന്‍റെ പ്രിയപ്പെട്ട സംവിധായകനൊപ്പം ഒന്നിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ലാൽ ജോസിന്‍റെ എൽ ജെ ഫിലിംസാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

Read Previous

വ്യക്തിപരമായ നേട്ടമല്ല; ഏവർക്കും നന്ദിയറിയിച്ച് ദ്രൗപദി മുർമു

Read Next

ഏക് വില്ലൻ റിട്ടേൺസ് ; പുതിയ പ്രൊമോ റിലീസ് ചെയ്തു