‘സോളമന്‍റെ തേനീച്ചകള്‍’ ഇനി മനോരമ മാക്സില്‍; ഒക്റ്റോബര്‍ 1 മുതല്‍

ജോജു ജോർജിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ്
‘സോളമന്‍റെ തേനീച്ചകള്‍’. ഒക്ടോബർ ഒന്നിന് മനോരമ മാക്സിൽ ചിത്രം പുറത്തിറങ്ങും. നേരത്തെ, ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും ശരാശരി പ്രകടനം നടത്തുകയും ചെയ്തിരുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ‘നായികാ നായകൻ’ എന്ന റിയാലിറ്റി ഷോയിലൂടെ തിരഞ്ഞെടുക്കപ്പെട്ട നാലുപേരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി.ജി. പ്രഗീഷ് രചന നിർവഹിക്കുന്ന ചിത്രത്തിൽ ജോണി ആന്‍റണിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാസാഗർ മലയാളത്തിലെ തന്‍റെ പ്രിയപ്പെട്ട സംവിധായകനൊപ്പം ഒന്നിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ലാൽ ജോസിന്‍റെ എൽ ജെ ഫിലിംസാണ് ചിത്രം അവതരിപ്പിക്കുന്നത്.

Read Previous

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ പണം തിരികെ നൽകും

Read Next

പിണറായി വിജയന്‍ 24 മണിക്കൂറും പൊതുസേവനത്തിനായി പ്രവർത്തിക്കുന്നയാൾ: ഗാംഗുലി