കൈക്കൂലി വാങ്ങിയതിന് സൈനികര്‍ പിടിയിൽ; അറസ്റ്റിലായത് മേജർ റാങ്കിലുള്ള ഉദ്യോ​ഗസ്ഥർ

ദില്ലി: കൈക്കൂലി വാങ്ങിയതിന് സൈനികർ സി.ബി.ഐയുടെ പിടിയിൽ. നാസിക്കിലെ ആർമി ഏവിയേഷൻ സ്കൂളിൽ നിന്നാണ് സൈനികർ പിടിയിലായത്. മേജർ റാങ്കിലുള്ള എഞ്ചിനീയർ ഹിമാൻഷു മിശ്ര, ജൂനിയർ എഞ്ചിനീയർ മിലിന്ദ് വടിലെ എന്നിവരാണ് അറസ്റ്റിലായത്. ഏവിയേഷൻ സ്കൂളിൽ നിർമ്മാണ പ്രവർത്തികൾ നടത്തിയ കോൺട്രാക്ടറോട് ബില്ലുകൾ മാറാൻ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഇവർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും അന്വേഷണത്തിൽ സി.ബി.ഐയുമായി പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി.

അറസ്റ്റിലായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൈന്യം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സൈന്യത്തിന്‍റെ ഔദ്യോഗിക പത്രക്കുറിപ്പും എത്തിയിട്ടുണ്ട്. സൈന്യം ഒരിക്കലും അഴിമതിക്കൊപ്പം നിൽക്കില്ലെന്നും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

Read Previous

തമിഴ്നാട്ടിൽ വിഷവാതകം ശ്വസിച്ച് വിദ്യാർത്ഥികൾ അവശനിലയിൽ

Read Next

അഭിമാനമായി അരിഹന്ത്; ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരം