ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
‘ഉൾക്കനൽ’ എന്ന ചിത്രത്തെ വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ എംഡിയുടെ ശുപാർശ പരിഗണിച്ചാണ് ടിക്കറ്റുകളുടെ വിനോദ നികുതി ഒഴിവാക്കിയത്.
സിനിമയുടെ മേന്മ, അതിന്‍റെ സാമൂഹിക പ്രസക്തി, കൈകാര്യം ചെയ്യുന്ന വിഷയം എന്നിവയും പരിഗണിച്ചു. ദേവി ത്രിപുരാംബികയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഗോത്രജീവിതത്തിന്‍റെ കഥയാണ് പറയുന്നത്. അട്ടപ്പാടിയിൽ മാത്രം ചിത്രീകരിച്ച് ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ അഭിനയിച്ച ചിത്രമാണ് ഉൾക്കനൽ.
ഹൃദയസ്പർശിയായ ഒരു കുടുംബ കഥയാണ് ഉൾക്കനൽ പറയുന്നത്. 192 ഊരുകളുടെ മൂപ്പന്‍റെ വേഷമാണ് നടൻ സായികുമാർ ഇതിൽ അവതരിപ്പിക്കുന്നത്. പൂവച്ചൽ ഖാദർ, പ്രഭാവർമ എന്നിവർ ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ പി ജയചന്ദ്രന്‍, കെ.എസ് ചിത്ര, അപര്‍ണ ബാലമുരളി, ആദിവാസി ഗായിക നഞ്ചമ്മ എന്നിവരാണ് ഗായകര്‍. നഞ്ചമ്മ ആദ്യമായി പാടിയ ചിത്രം കൂടിയാണ് ഉൾക്കനൽ.