സാമൂഹ്യ പ്രവർത്തകൻ ഇല്യാസ് അന്തരിച്ചു

കാഞ്ഞങ്ങാട്: ബേക്കൽ കുന്നിൽ ഖിള്്ർ നഗറിലെ കെ. ഇല്യാസ് 39, അന്തരിച്ചു. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മൃതദേഹം ബേക്കൽ കുന്നിൽ ഖിള്്ർ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ മറവ് ചെയ്തു. ഭാര്യ: മിസ്്രിയ, മക്കൾ: ഫാത്തിമ, ഫാഇമ, സഹോദരങ്ങൾ: ഹമീദ്, കുഞ്ഞഹമ്മദ്, ഖിള്്ർ, മറിയക്കുഞ്ഞി, കോട്ടച്ചേരി മമ്മിണി ഫ്രൂട്ട്സിലെ റാഷിദ് സഹോദരി ഭർത്താവാണ്. മാതാവ് ഹലീമ, പിതാവ് പരേതനായ മുഹമ്മദ്കുഞ്ഞി. മത-സാംസ്ക്കാരിക രംഗങ്ങളിൽ നാടിന്റെ നിറസാന്നിദ്ധ്യമായിരുന്ന ഇല്ല്യാസ് മുസ്്ലീം ലീഗിന്റെ പ്രവർത്തനരംഗത്തും സജീവമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി ബഷീർ, ഡി.സി.സി പ്രസിഡണ്ട് ഹക്കീംകുന്നിൽ, യൂത്ത് കോൺഗ്രസ് നേതാവ് സാജിദ് മവ്വൽ തുടങ്ങി നാനാതുറകളിലുള്ള നിരവധിയാളുകൾ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

Read Previous

ക്വാറന്റൈൻ ലംഘനം: പട്ടാളക്കാരനെതിരെ കേസ്

Read Next

സ്‌കൂൾ പ്രവേശനത്തിനും ടീസിക്കും ഓൺലൈൻ സംവിധാനം