സമൂഹമാധ്യമ വിചാരണ; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ജഡ്ജി

സമൂഹമാധ്യമ വിചാരണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ജസ്റ്റിസ് ജെ.ബി.പര്‍ദിവാല. വിധികളുടെ പേരിലുള്ള വ്യക്തിപരമായ ആക്രമണങ്ങൾ അപകടകരമായ സാഹചര്യമാണെന്ന് ജസ്റ്റിസ് പർദിവാല വിമർശിച്ചു. നൂപുർ ശർമ്മയ്ക്കെതിരായ ഹർജി പരിഗണിക്കുന്ന ബെഞ്ചിലെ അംഗമാണ് അദ്ദേഹം.

നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന കോടതി പരാമർശത്തെ തുടർന്ന് ജഡ്ജിമാർക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. സോഷ്യൽ മീഡിയ വിചാരണ ലക്ഷ്മണ രേഖയുടെ ലംഘനമാണെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നത് പാർലമെൻറ് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Previous

ഫോർമുല വണ്ണിൽ വൻ അപകടം; മത്സരം നിർത്തിവച്ചു

Read Next

കാശ്മീരില്‍ പൊലീസുകാരനെ ഭീകരവാദികള്‍ വെടിവെച്ചു