സ്നേഹവീടിന്റെ താക്കോൽദാനം നടന്നു

ചെറുവത്തൂർ: കാരിയിലെ പത്മജ രവിന്ദ്രൻ ദമ്പതികളുടെ മക്കൾ കെ വി ആര്യക്കും, രേതു രവീന്ദ്രനും ഇനി സ്വന്തമായി വീട‌്. കാരിയിലെ ഒറ്റമുറി വീട്ടിലായിരുന്നു ഈ കുടുംബം താമസിച്ചുവന്നിരുന്നത‌്. കഴിഞ്ഞ പ്രളയത്തിൽ ഈ വീട‌് പൂർണ്ണമായും വാസയോഗ്യമല്ലാതായി തീരുകയായിരുന്നു. ഇതിനെ തുടർന്ന‌്ദുരിതാശ്വാസ ക്യാമ്പിലെത്തിയ ഈ കുടുംബത്തിന്റെ ദയനീയത പഞ്ചായത്ത‌് പ്രസിഡന്റ‌് മാധവൻ മണിയറ കലക്ടർ ഡോ. സജിത്ത‌് ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായി രുന്നു.

കലക്ടർ ഒരാഴ‌്ചക്കകം തന്നെ വീട‌് നിർമിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ‌്തു. കാസർകോട്ടെ അഡ്വ. ഏ ജി  നായരുടെ ഭാര്യ അഡ്വ. മണിയമ്മ, കമ്പല്ലൂർ സ‌്കൂളിലെ പ്ലസ‌്ടു പൂർവ്വ വിദ്യാർഥി കൂട്ടായ‌്മ, ഉദാരമതികൾ എന്നിവർ സഹായ ഹസ‌്തവുമായി എത്തുകയായിരുന്നു. പരിഹാരമുണ്ടാക്കാമെന്ന കലക്ടുടെ വാക്കുകൾ ഇപ്പോൾ പൂർണ്ണതയിൽ എത്തിയിരിക്കുകയാണ‌്.   മാധവൻ മണിയറ ചെയർമാനും ഒ വി നാരായണൻ കൺവീനറുമായുള്ള കമ്മിറ്റി വീടിന്റെ നിർമാണം പൂർത്തീകരിക്കുകയും  ചെയ‌്തു. സ‌്നേഹവീടിന്റെ താക്കോൽദാനം കലക്ടർ ഡോ. ഡി സജിത്ത‌്ബാബു നിർവ്വഹിച്ചു. ആര്യക്കും രേതുവിനുമായി നിർമ്മിച്ച സ‌്നേഹ വീട‌്. സി.വി. പ്രമീള, കെ.വി.കുഞ്ഞിക്കണ്ണൻ, പി.പി. ഭാസ്ക്കരൻ  എന്നിവർ ആശംസയർപ്പിച്ചു.

Read Previous

ആരെയും വെറുപ്പിക്കാതെ സാജൻ യാത്രയായി

Read Next

മെട്രോ മുഹമ്മദ് ഹാജിയുടെ മരണം തീരാനഷ്ടം: സമസ്ത