ഏടിഎം കൗണ്ടറിൽ വിഷപ്പാമ്പ്

കാലിക്കടവ്: ഏടിഎമ്മിൽ പണമെടുക്കാനെത്തിയ യുവതി കൗണ്ടറിനകത്ത് തനിക്ക് മുന്നേ കയറിപ്പറ്റിയ അതിഥിയെക്കണ്ട് നിലവിളിച്ചു. 

കാലിക്കടവ് ടൗണിലുള്ള എസ്ബിഐയുടെ ഏടിഎമ്മിനകത്ത് കയറിപ്പറ്റിയ വിഷപ്പാമ്പിനെക്കണ്ടാണ് യുവതി നിലവിളിച്ചത്. ഇന്ന് രാവിലെ 8 മണിക്ക് കാലിക്കടവിൽ ഏടിഎം കൗണ്ടറിനകത്ത് യുവതി എത്തിയപ്പോഴാണ് അകത്ത് ഉഗ്രവിഷമുള്ള അണലിപ്പാമ്പിനെ കണ്ടെത്തിയത്. 

ഇവർ ബഹളം വെച്ചതോടെ പരിസരവാസികൾ ഓടിക്കൂടി. പുറത്തിറങ്ങാൻ പാമ്പ് തയ്യാറാകാത്തതിനെത്തുടർന്ന് നാട്ടുകാർ ചന്തേര പോലീസിൽ വിവരമറിയിച്ചു.

ചന്തേര പോലീസ് സ്റ്റേറ്റ് ബാങ്ക് അധികൃതരെ വിവരമറിയിച്ച ശേഷം ഏടിഎം കൗണ്ടറിന്റെ ഷട്ടർ താഴ്ത്തി അടച്ചുപൂട്ടി. ആൾപ്പെരുമാറ്റമുള്ള സ്ഥലത്ത് സ്ഥാപിച്ച ഏടിഎം കൗണ്ടറിനകത്ത് ഉഗ്രവിഷമുള്ള പാമ്പ് കയറിപ്പറ്റിയത് എങ്ങിനെയെന്ന് വ്യക്തമല്ല.

Read Previous

ആരും കാണാതെ നാല് മണിക്കൂർ പൊട്ടക്കിണറ്റിൽ; രാജനിത് രണ്ടാം ജന്മം

Read Next

ഫാഷൻ ഗോൾഡ് തട്ടിപ്പിൽ കുടുങ്ങിയവർ 150 പേർ