കള്ളക്കടത്ത് സ്വർണ്ണം കൈമാറുന്നത് ജ്വല്ലറികളിൽ

ദുബായ്: നിയമ വിരുദ്ധ മാർഗ്ഗങ്ങളിലൂടെ ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്കിറക്കുന്ന കള്ളക്കടത്തുസ്വർണ്ണം കൈമാറുന്നത്  കേരളത്തിലെ വൻകിട ജ്വല്ലറികളിൽ.

കൊടുവള്ളി കേന്ദ്രീകരിച്ചാണ് ഈ സ്വർണ്ണക്കൈമാറ്റം മൊത്തം നടക്കുന്നത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ കാര്യർമാർ വഴി ഇറക്കുന്ന കള്ളക്കടത്ത് സ്വർണ്ണം ദുബായിയിൽ നിന്ന് കയറ്റി അയക്കുന്ന മുഖ്യ സൂത്രധാരൻ ഫൈസൽ ഫരീദാണ്.

കള്ളക്കടത്തു ഭാഷയിൽ സ്വർണ്ണവുമായി ദുബായിയിൽ നിന്ന്  നാട്ടിലേക്ക് പറക്കുന്നവർ കോഴികളാണ്. കാസർകോട് ജില്ലയിൽ കാസർകോട്ടും, കാഞ്ഞങ്ങാട്ടും ശാഖകളുള്ള കോഴിക്കോട്  ആസ്ഥാനമായ പ്രമുഖ ജ്വല്ലറിയിലേക്ക് സ്വർണ്ണമെത്തിക്കുന്നത് മംഗളൂരു, കണ്ണൂർ, കോഴിക്കോട്  വിമാനത്താവളങ്ങൾ വഴിയാണ്.

കാസർകോട് ജില്ലക്കാരായ നിരവധി കാര്യർമാർ ഈ ജ്വല്ലറിക്ക് വേണ്ടി സ്വർണ്ണം കടത്തി വരുന്നുണ്ട്. കോവിഡ് വ്യാപനത്തിന് മുമ്പ് ഇവർ മാസത്തിൽ ഒരു തവണ വിസിറ്റിംഗ് വിസയിൽ യുഏഇയിൽച്ചെന്ന് സ്വർണ്ണവുമായി കേരളത്തിൽ പറന്നിറങ്ങുന്നവരാണ്. 

ഇങ്ങിനെ പറന്നിറങ്ങിയവരിൽ ഒരാളാണ് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങുകയും, പിന്നീട് ആദ്യമായി കോവിഡിനെ കാസർകോട്ടെത്തിച്ചതും.

LatestDaily

Read Previous

ഫാസിലിന് ഭ്രമം ആഡംബര കാറുകൾ; സിനിമാതാരങ്ങള്‍ സുഹൃത്തുക്കള്‍

Read Next

ഫാഷൻഗോൾഡ് പരാതിയുമായി പത്തുപേർ ∙ മൂന്നു സ്ത്രീകൾ