മദീന പള്ളിയിലെ മുദ്രാവാക്യം വിളി ; ആറ് പേര്‍ കുറ്റക്കാരെന്ന് സൗദി കോടതി

റിയാദ്: മദീനയിലെ പ്രവാചകന്‍റെ മസ്ജിദ് ഇ നബാവി പള്ളിയിൽ മുദ്രാവാക്യം വിളിച്ചതിന് സൗദി കോടതി ശിക്ഷ വിധിച്ചു. കേസിൽ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മദീന പള്ളിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവം. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിലാണ് മദീന കോടതി വിധി പ്രസ്താവിച്ചത്.

ആറ് പ്രതികളും പാക് പൗരന്മാരാണ്. പാകിസ്ഥാനിലെ രാഷ്ട്രീയ വൈരാഗ്യമാണ് മദീന പള്ളിയിലെ മുദ്രാവാക്യം വിളിക്ക് കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മദീന പള്ളിയുടെ പവിത്രത തകർക്കുന്ന രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റമെന്ന് നിരീക്ഷിച്ച കോടതി പ്രതികൾക്ക് തടവ് ശിക്ഷയും പിഴയും വിധിച്ചു. പ്രതികൾ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

K editor

Read Previous

ടിക് ടോക് താരം പീഡനക്കേസിൽ അറസ്റ്റിൽ

Read Next

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഡൽഹിയിൽ പരിശോധന; ഐഎസ് അംഗം പിടിയിൽ