ഗൃഹനാഥൻ പുഴയിൽച്ചാടി മരിച്ചു

നീലേശ്വരം: അറുപതുകാരൻ പുഴയിൽച്ചാടി ആത്മഹത്യ ചെയ്തു. നീലേശ്വരം  മൂന്നാംകുറ്റി സ്വദേശിയും ആനച്ചാലിൽ താമസക്കാരനുമായ രാജനാണ് 60, ഓർച്ച പുഴയിൽച്ചാടി ആത്മഹത്യ  ചെയ്തത്. ഇന്ന് രാവിലെയാണ് രാജന്റെ മൃതദേഹം ഓർച്ച പുഴയിൽ കണ്ടെത്തിയത്. കുടുംബ  കലഹത്തെത്തുടർന്ന് ഭാര്യയുമായി  പിണങ്ങി വീട്ടിൽ നിന്നുമിറങ്ങിയ ഇദ്ദേഹം പുഴയിൽച്ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.

രാജൻ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. നീലേശ്വരം പേരോൽ പൂവാലംകൈ മൂന്നാംകുറ്റി സ്വദേശിയായ രാജൻ മൂന്നാഴ്ചകൾക്ക് മുമ്പാണ് നീലേശ്വരം ആനച്ചാലിൽ നിർമ്മിച്ച പുതിയ വീട്ടിൽ താമസം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഇദ്ദേഹവും ഭാര്യയും തമ്മിൽ വഴക്കുണ്ടായതായി വിവരമുണ്ട്. മൃതദേഹം നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.

Read Previous

കൊലപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചിഴച്ചു കൊണ്ട് വരുന്ന ദൃശ്യം സിസിടിവിയിൽ

Read Next

30 പവൻ സ്വർണ്ണം തട്ടിയെടുത്തതായി പരാതി