‘ആറാം പാതിരാ’ അടുത്ത വർഷം തന്നെ ഉണ്ടാകുമെന്ന് സൂചന

സൂപ്പർ ഹിറ്റ് ക്രൈം ത്രില്ലർ അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് ആറാം പാതിരയുമായി എത്തുന്നു എന്ന പ്രഖ്യാപനം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ‘ആറാം പാതിര’ അടുത്ത വർഷം തന്നെ റിലീസ് ചെയ്യുമെന്ന സൂചനയാണ് കുഞ്ചാക്കോ ബോബൻ നൽകുന്നത്.

ലിസ്റ്റിൻ സ്റ്റീഫൻ, മിഥുൻ മാനുവൽ തോമസ് എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മാജിക്കൽ പാതിര, ദൈവകൃപയാൽ 2023 വലുതും മികച്ചതുമാകും, പാർടണേഴ്സ് ഇൻ ക്രൈം എന്നാണ് താരം കുറിച്ചത്.

കുഞ്ചാക്കോ ബോബന്‍റെ അഞ്ചാം പാതിരയിലെ അന്വർ ഹുസൈൻ എന്ന കഥാപാത്രത്തിന്‍റെ തുടർച്ചയാണ് പുതിയ ചിത്രം. മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നായിരുന്നു അഞ്ചാം പാതിര. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്‍റെ നിർമ്മാതാവ്.

K editor

Read Previous

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

Read Next

ഓണാവധിക്ക് വീടുപൂട്ടി പോകുന്നവർ കേരള പൊലീസിനെ ആപ്പിലൂടെ അറിയിക്കണം