ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഒക്ടോബർ ഉത്സവ മാസമാണ്. പ്രാദേശിക അവധി ദിനങ്ങൾ അനുസരിച്ച് രാജ്യത്തെ വിവിധ ബാങ്കുകൾ വിവിധ ദിവസങ്ങളിൽ അടച്ചിടും. വിപണികൾ കൂടുതൽ ആവേശത്തോടെ ഉണരുകയും വിൽപ്പന വർദ്ധിക്കുകയും ചെയ്യുന്ന മാസമാണിത്, അതിനാൽ ബാങ്ക് അവധി ദിനങ്ങൾ ശ്രദ്ധിക്കണം.
കേരളത്തിൽ ബാങ്കുകൾ മൂന്ന് ദിവസത്തേക്ക് അടച്ചിടും. ബാങ്കുകൾ എടിഎമ്മുകളിൽ പണം നിറച്ചിട്ടുണ്ടെങ്കിലും ദീപാവലി പ്രമാണിച്ച് എടിഎമ്മുകൾ ഉടൻ കാലിയാകാനുള്ള സാധ്യത കൂടുതലാണ്. എടിഎം നിറയ്ക്കാൻ മൂന്ന് ദിവസത്തിന് ശേഷം മാത്രമേ എത്തൂ എന്നതും ശ്രദ്ധേയമാണ്.
ചില അവധി ദിനങ്ങൾ പ്രാദേശിക തലത്തിൽ മാത്രമായിരിക്കും, അതിനാൽ അവധി ദിനങ്ങൾ പരിശോധിച്ച് ഉറപ്പാക്കിയതിന് ശേഷം മാത്രം ബാങ്കിലെത്തുക.