സസ്പെൻഷൻ ഉത്തരവിനെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് ശിവശങ്കർ

കൊച്ചി: സ്വർണക്കടത്ത് കേസിലെ തന്റെ സസ്പെൻഷൻ നിയമവിരുദ്ധമെന്ന് എം ശിവശങ്കർ. തന്നെ സസ്പെൻഡ് ചെയ്ത സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു.

നടപടിക്ക് പിന്നിൽ മാധ്യമവിചാരണയും ബാഹ്യ സമ്മർദ്ദവുമുണ്ടെന്നും രാഷ്ട്രീയ താൽപ്പര്യങ്ങളും നടപടിക്ക് കാരണമായെന്നും ശിവശങ്കർ പറയുന്നു. സസ്പെൻഷൻ കാലയളവ് സേവനമായി കണക്കാക്കണം. സ്വർണക്കടത്ത് കേസിൽ കുറ്റാരോപിതനായാണ് ജയിലിൽ കഴിഞ്ഞത്. തനിക്കെതിരെ ഒരു കുറ്റവും കണ്ടെത്താൻ എൻ.ഐ.എയ്ക്ക് കഴിഞ്ഞില്ല. സർവീസിൽ നിന്ന് സ്വമേധയാ വിരമിക്കാനുള്ള തന്‍റെ അപേക്ഷയും അച്ചടക്ക നടപടിയുടെ പേരിൽ തള്ളിയെന്നും ശിവശങ്കർ പറഞ്ഞു.

K editor

Read Previous

‘മേപ്പടിയാൻ’ സംവിധായകന് ബെൻസ് എസ്‍യുവി സമ്മാനിച്ച് ഉണ്ണി മുകുന്ദൻ

Read Next

സൗദി മന്ത്രിസഭാ യോഗത്തില്‍ ആദ്യമായി അധ്യക്ഷത വഹിച്ച് സല്‍മാന്‍ രാജകുമാരൻ