ശിവകാർത്തികേയന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു; ‘മാവീരൻ’

ശിവകാർത്തികേയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. മഡോണ അശ്വിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘മാവീരൻ’എന്നാണ് പേര് നൽകിയിരിക്കുന്നത്. ശാന്തി ടാക്കീസ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം വിധു അയ്യണ്ണയും സംഗീതം ഒരുക്കിയിരിക്കുന്നത് ഭരത് ശങ്കറുമാണ്. ശിവകാർത്തികേയന്‍റെ വരാനിരിക്കുന്ന ചിത്രമായ ‘അയലാൻ’ റിലീസിന് തയ്യാറെടുക്കുകയാണ്. 

Read Previous

സോണിയ ഗാന്ധിയെ കേന്ദ്രസർക്കാർ ആക്രമിക്കുന്നുവെന്ന് വി ഡി സതീശൻ

Read Next

ഇന്ത്യൻ ഫുട്ബോളിന് പ്രതീക്ഷ നൽകി സുപ്രീം കോടതി; കമ്മിറ്റി തിരഞ്ഞെടുപ്പ് ഉടൻ