ഇടതു– വലതു മുന്നണികളുടെ സ്ഥാനാർത്ഥികൾ സഹോദരിമാർ

കാഞ്ഞങ്ങാട്: കുടുംബ ബന്ധങ്ങൾ എത്ര ആഴത്തിലുള്ളതായാലും മുന്നണി ബന്ധങ്ങൾ മൽസരം കടുപ്പിക്കും. അജാനൂർ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മുസ്ലീം ലീഗിലെ സി. കുഞ്ഞാമിന മൽസര രംഗത്തുള്ളപ്പോഴാണ് തൊട്ടടുത്ത അഞ്ചാം വാർഡിൽ ഐ. എൻ. എൽ സ്ഥാനാർത്ഥിയായി സി. സക്കീന ഇടതു ജനാധിപത്യ മുന്നണിയിൽ മൽസരിക്കുന്നത്.

വെള്ളിക്കോത്ത് മാക്കരംകോട്ട് ചിറക്കുണ്ട് ഹൗസിലെ പരേതനായ അബ്ദുൾ ഖാദറിന്റെയും അലീയുമ്മയുടെയും മക്കളാണ് ഇരുവരും. കുഞ്ഞാമി കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയിലും ലീഗിനെ പ്രതിനിധീകരിച്ചിരുന്നു. 10– ാം വാർഡിൽ നിന്നാണ് കുഞ്ഞാമി നേരത്തെ ജയിച്ചത് സക്കീനക്കിത് കന്നിയംഗമാണ്.

ഇരുവരും വിവാഹ ബന്ധത്തിലൂടെയാണ് കൊളവയലിലും മാണിക്കോത്തുമെത്തിയത്. പരേതനായ കെ. എം. മഹമൂദിന്റെ ഭാര്യയാണ് കുഞ്ഞാമിനയെങ്കിൽ ഇളയ സഹോദരി സക്കീന മാണിക്കോത്തെ അബ്ദുൾ ബഷീറിന്റെ ഭാര്യയാണ്. മുസ്്ലീം ലീഗ് നേതാവ് ബഷീർ വെള്ളിക്കോത്തിന്റെ ബന്ധുകൂടിയാണ് കുഞ്ഞാമിയും സക്കീനയും. സക്കീനയെ മൽസരരംഗത്ത് നിന്ന് മാറ്റാൻ നീക്കമുണ്ടായെങ്കിലും ഫലിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് വർത്തമാനം.

LatestDaily

Read Previous

കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി ദമ്പതികൾ സ്ഥാനാർത്ഥികളായി

Read Next

മന്ത്രി ഇ.ചന്ദ്രശേഖരന്റെ വാർഡിൽ സിപിഐ പ്രവർത്തകർ ബിജെപിയിൽ