സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സത്യാഗ്രഹ സമരത്തിലേക്ക്

കല്‍പ്പറ്റ: ചൊവ്വാഴ്ച മുതൽ മറ്റൊരു സത്യാഗ്രഹത്തിന് ഒരുങ്ങുകയാണ് സിസ്റ്റർ ലൂസി കളപ്പുര. മഠം അധികൃതർ അപമര്യാദയായി പെരുമാറുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. കഴിഞ്ഞ ഓഗസ്റ്റിൽ തനിക്ക് അനുകൂലമായി കോടതി വിധിയുണ്ടായിട്ടും മഠം അധികൃതർ തന്നെ ഉപദ്രവിക്കുന്നത് തുടരുകയാണെന്നാണ് ലൂസി കളപ്പുരയുടെ ആരോപണം. ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വയനാട് കാരയ്ക്കാമല മഠത്തിന് മുന്നിൽ സത്യാഗ്രഹം ആരംഭിക്കാനാണ് തീരുമാനം.

തന്നെ മാനസികമായി പീഡിപ്പിക്കാനും പുറത്താക്കാനുമാണ് മഠം അധികൃതർ ശ്രമിക്കുന്നതെന്നും കഴിഞ്ഞ നാല് വർഷമായി കന്യാസ്ത്രീകളോ മറ്റുള്ളവരോ തന്നോട് സംസാരിച്ചിട്ടില്ലെന്നും അവർ ആരോപിച്ചു.

Read Previous

നോട്ടീസ് നല്‍കാതെ കേന്ദ്ര സര്‍ക്കാരിന് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനാകില്ല

Read Next

കാര്യവട്ടം ടി20ക്ക് മുഖ്യാതിഥിയായി സൗരവ് ഗാംഗുലിയും; പിണറായി വിജയനുമായി സംസാരിക്കും