സിസ്റ്റർ ലൂസി കളപ്പുര കോൺവെന്‍റിൽ സത്യഗ്രഹം ആരംഭിച്ചു

സിസ്റ്റർ ലൂസി കളപ്പുര വയനാട് കാരയ്ക്കാമല എഫ് സി സി കോൺവെന്‍റിൽ സത്യഗ്രഹ സമരം ആരംഭിച്ചു. മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികളിൽ പ്രതിഷേധിച്ചാണ് സത്യഗ്രഹമെന്ന് ലൂസി കളപ്പുര സമരം നടത്തുന്നത്. കോടതി ഉത്തരവുണ്ടായിട്ടും മഠത്തിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നാണ് ലൂസി കളപ്പുരയുടെ ആരോപണം.

മഠം അധികൃതര്‍ ഭക്ഷണം നിഷേധിക്കുകയാണെന്നും പ്രാര്‍ഥനാ മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് പോലെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിലക്കുകയാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആരോപിച്ചു. അനുകൂലമായി കോടതി വിധിയുണ്ടായിട്ടും മഠം അധികൃതര്‍ ഉപദ്രവിക്കുകയാണെന്നും അധികൃതരോ മറ്റ് കന്യാസ്ത്രീകളോ നാലു വര്‍ഷമായി തന്നോട് സംസാരിക്കുന്നില്ലെന്നും മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനാണ് ശ്രമമെന്നും അവര്‍ പറഞ്ഞു. കേസില്‍ തീര്‍പ്പാകുന്നതുവരെ മഠത്തിന്‍റെ എല്ലാ ആനുകൂല്യങ്ങളും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കും അവകാശപ്പെട്ടതാണെന്നായിരുന്നു കോടതി വിധി.

K editor

Read Previous

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു

Read Next

മുസ്‌ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കലാണ് ലീഗ് നേതാക്കളുടെ മുഖ്യ തൊഴില്‍: പി. ജയരാജന്‍