ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെന്നൈ: ഗായിക വാണി ജയറാമിന്‍റെ മരണം പുറത്തുവരാൻ വൈകിയെന്ന് സൂചന. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിലെ വസതിയിലാണ് വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2018ൽ ഭർത്താവ് ജയറാമിന്‍റെ മരണശേഷം വാണി വീട്ടിൽ തനിച്ചായിരുന്നു താമസം. സഹായിയായ യുവതി ഇന്ന് രാവിലെ 11 മണിയോടെ വീട്ടിലെത്തിയെങ്കിലും വാണി വാതിൽ തുറന്നില്ല. ഇതോടെ ഇവർ ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്തുകയറി വാണിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ചെന്നൈ ഡെപ്യൂട്ടി കമ്മീഷണർ ശേഖർ ദേശ്മുഖ് പിന്നീട് വാണി ജയറാമിന്‍റെ വീട്ടിലെത്തി നേരിട്ട് പരിശോധന നടത്തി. വാണി മുറിയിൽ കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. നെറ്റിയിൽ മുറിവുണ്ടായിരുന്നെന്നും എന്നാൽ വീഴ്ചയ്ക്കിടെ മുറിയിലെ ടീപ്പോയിൽ തലയിടിച്ചപ്പോൾ ഇത് സംഭവിച്ചതായിരിക്കാമെന്നും ശേഖർ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു. വാണി ജയറാമിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഓമന്തുരാർ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.