യു.എന്‍ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ പ്രതികരിച്ച് സിംഗപ്പൂര്‍ പ്രധാനമന്ത്രി

സിംഗപ്പൂര്‍: ഉക്രൈൻ-റഷ്യ വിഷയത്തിൽ യുഎൻ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ പ്രതികരണവുമായി സിംഗപ്പൂർ പ്രധാനമന്ത്രി ലീ സീൻ ലൂങ്. ഉക്രെയിനിനെ ആക്രമിക്കാനുള്ള റഷ്യയുടെ ശ്രമങ്ങൾക്കെതിരെ യു.എൻ രക്ഷാസമിതിയിൽ യു.എസിന്‍റെ നേതൃത്വത്തിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ നടന്ന വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ചാണ് സിംഗപ്പൂർ പ്രധാനമന്ത്രി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

ഇന്ത്യ റഷ്യയിൽ നിന്ന് സൈനിക ഉപകരണങ്ങൾ വാങ്ങുന്നുണ്ടെന്നും അതുകൊണ്ടാണ് റഷ്യയ്ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തിൽ വോട്ട് ചെയ്യാതിരുന്നതെന്നുമാണ് ലീ സീൻ ലൂങ് പറഞ്ഞത്.

Read Previous

നടി അനന്യയുടെ സഹോദരൻ അർജുൻ ​ഗോപാൽ വിവാഹിതനായി

Read Next

‘ആപ്പിള്‍’ ഉടമകൾക്ക് മുന്നറിയിപ്പുമായി ഖത്തര്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി