ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
യുഎസ്: അമേരിക്കൻ ടെലിവിഷൻ പരമ്പരയായ ബ്രിഡ്ജട്ടണിലൂടെ ശ്രദ്ധേയനായ റെഗെ ഷോൺ പെയ്ജ് ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനാണെന്ന് ഗവേഷണം. ഹാർളി സ്ട്രീറ്റിലെ ഫേഷ്യൽ കോസ്മെറ്റിക് സർജനായ ഡോ.ജൂലിയൻ ഡി സിൽവയാണ് പെയ്ജിനെ ലോകസുന്ദരനായി തിരഞ്ഞെടുത്തത്. ബ്രിഡ്ജട്ടൺ സീരീസിൽ ഹാസ്റ്റിംഗ്സ് ഡ്യൂക്ക് ‘സൈമൺ ബാസെറ്റ്’ എന്ന കഥാപാത്രത്തെയാണ് 34 കാരനായ പെയ്ജ് അവതരിപ്പിച്ചത്.
ഒരു നൂതന കമ്പ്യൂട്ടർ മാപ്പിങ് സിസ്റ്റം ഉപയോഗിച്ച് ഒരു വ്യക്തിയുടെ മുഖത്തിന്റെ സിമ്മട്രി അളക്കുകയും അതനുസരിച്ച് അവരുടെ ആകർഷണതയുടെ തോത് നിർണ്ണയിക്കുകയും ചെയ്തു. ഗോൾഡൻ റേഷ്യോയായ 93.65 ശതമാനമാണ് പെയ്ജിന്റെ മുഖത്തിനെന്ന് ഡോ.സിൽവ പറഞ്ഞു. ഇതാണ് ഏറ്റവും നല്ല അനുപാതം. ക്രിസ് ഹെംസ്വർത്ത് (93.53 ശതമാനം), മൈക്കൽ ബി ജോർഡാൻ (93.46 ശതമാനം) എന്നിവരാണ് പട്ടികയിൽ തൊട്ടുപിന്നിലുള്ളവർ. 92.30 ശതമാനത്തോടെ ഹാരി സ്റ്റൈൽസും 92.22 ശതമാനത്തോടെ ഫുട്ബോൾ താരം ജൂഡ് ബെലിങമും ആണ് പിന്നിലുള്ളത്.
ഒരാളുടെ ശാരീരിക സൗന്ദര്യം വിലയിരുത്തുന്നതിനും അവയെ അടിസ്ഥാനമാക്കി നിഗമനങ്ങളിൽ എത്തുന്നതിനും മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനും ഇത്തരം മാപ്പിങ് സംവിധാനങ്ങൾ സഹായകരമാണെന്ന് ഡോ സിൽവ പറഞ്ഞു. ഒരു വ്യക്തിയുടെ സൗന്ദര്യം നിർണ്ണയിക്കുന്ന വിവിധ ഘടകങ്ങൾ തിരിച്ചറിയാനും അതുവഴി അവർക്ക് ആവശ്യമായ ശസ്ത്രക്രിയകൾ ആസൂത്രണം ചെയ്യാനും ഈ സാങ്കേതികവിദ്യ വഴി കഴിയുമെന്നും ഡോ സിൽവ കൂട്ടിച്ചേർത്തു.