സിമ്പുവിന്റെ ‘വെന്ത് തനിന്തത് കാട്’ ഈ വർഷം സെപ്റ്റംബർ 15ന് പുറത്തിറങ്ങും

റെഡ് ജയന്‍റ് മൂവീസ് സിമ്പുവിന്റെ ‘വെന്ത് തനിന്തത് കാട്’ അവതരിപ്പിക്കും. ചിത്രം ഈ വർഷം സെപ്റ്റംബർ 15ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ഇഷാരി കെ ഗണേഷിന്‍റെ വെൽസ് ഇന്‍റർനാഷണലുമാണ് ചിത്രത്തിന്‍റെ തമിഴ്നാട് തിയേറ്റർ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എതർക്കും തുനിന്ദവൻ, രാധേ ശ്യാം, ബീസ്റ് , കാത്ത് വാക്കുല രണ്ടു കാതൽ, ഡോൺ, വിക്രം തുടങ്ങി മാധവന്റെ ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ വരെ നിരവധി ചിത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എസ്ടിആറിനെ കൂടാതെ സിദ്ധി ഇദ്നാനി, രാധിക ശരത്കുമാർ, നീരജ് മാധവ്, സിദ്ദിഖ്, ആഞ്ജലീന എബ്രഹാം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read Previous

ഹാളണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ ഒമ്പതാം നമ്പർ

Read Next

ബി.ജെ.പിയ്ക്ക് തീവ്രവാദബന്ധമെന്ന് കോണ്‍ഗ്രസ്