ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൗതം മേനോൻ-ചിമ്പു ചിത്രം ‘വെന്ത് തണിന്തത് കാട്’, സെപ്റ്റംബർ 15 ന് ഷിബു തമീൻസിന്‍റെ നേതൃത്വത്തിലുള്ള എച്ച്ആർ പിക്ചേഴ്സ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നു. ചിമ്പു വിവിധ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്. വിണ്ണൈ താണ്ടി വരുവായാ, അച്ചം യെൺപത് മടമൈയെടാ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന ചിത്രമാണിത്.
രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന്‍റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രെൻഡിംഗായ ചിത്രത്തിന്‍റെ ട്രെയിലർ ഇതുവരെ 18 ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. രണ്ടാം ഭാഗം വരാനിരിക്കുകയാണെന്ന സൂചനയും ട്രെയിലർ നൽകുന്നു. മലയാള താരങ്ങളായ നീരജ് മാധവ്, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രാധിക ശരത്കുമാറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ജയമോഹന്‍റെതാണ് തിരക്കഥ. എ ആർ റഹ്മാൻ സംഗീതവും താമരൈ വരികളും എഴുതിയിരിക്കുന്നു. സിദ്ധാർത്ഥ നൂനിയാണ് ക്യാമറാമാൻ. വേൽസ് ഫിലിംസ് ഇന്‍റർനാഷണൽ ലിമിറ്റഡിന്‍റെ ബാനറിൽ ഇഷാരി കെ ഗണേഷാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ചിത്രത്തിന്റെ വിതരണത്തിൽ പങ്കാളികളാണ്.